I THINK WE’RE ALONE NOW – ഐ തിങ്ക് വീ ആർ അലോൺ നൗ (2018)

ടീം GOAT റിലീസ് : 510

I THINK WE’RE ALONE NOW – ഐ തിങ്ക് വീ ആർ അലോൺ നൗ (2018) poster

പോസ്റ്റർ: ബ്ലൂ മങ്കി

ഭാഷഇംഗ്ലീഷ്
സംവിധാനംReed Morano
പരിഭാഷബ്ലൂ മങ്കി
GenreSci-Fi, Mystery, Drama
ഡൗൺലോഡ്

ഡൗൺലോഡുകൾ

മനുഷ്യരാശി മുഴുവനായി തുടച്ചുനീക്കപ്പെട്ടുവെന്ന ധാരണയിൽ, ഭൂമിയിൽ അവശേഷിക്കുന്ന ഒരേയൊരു മനുഷ്യൻ താനാണെന്ന് വിശ്വസിച്ച് കഴിയുകയാണ് ഡെൽ. തന്റെ പട്ടണം വൃത്തിയാക്കിയും മൃതദേഹങ്ങൾ മറവുചെയ്തും നേരം ചിലവഴിക്കുന്ന അയാൾ താൻ ജോലി ചെയ്തിരുന്ന ഗ്രന്ഥശാല വീടുപോലെയാക്കി അവിടെ താമസിക്കുകയാണ്.

ഇങ്ങനെ ഏകാന്തതയെ ഇഷ്ടപ്പെട്ട് കഴിയുമ്പോൾ അവിചാരിതമായി അവിടേയ്ക്ക് ഒരു ഊർജ്ജസ്വലയായ പെൺകുട്ടി എത്തുകയും അവളുടെ സാമീപ്യം അയാളുടെ സ്വൈര്യജീവിതത്തിന് തടസ്സമാവുകയും ചെയ്യുന്നു. അയാൾക്കിഷ്ടമില്ലാഞ്ഞിട്ടും അവിടെ തന്നെ നിൽക്കാനാഗ്രഹിക്കുന്ന അവൾക്ക് എന്തെങ്കിലും നിഗൂഢലക്ഷ്യങ്ങളുണ്ടോ?