LA CHÈVRE – ലാ ഷെവ്ര് (1981)

ടീം GOAT റിലീസ് : 495

LA CHÈVRE – ലാ ഷെവ്ര് (1981) poster

പോസ്റ്റർ: DECKBYTE

ഭാഷഫ്രഞ്ച്
സംവിധാനംtt0082183
പരിഭാഷഷാഫി വെൽഫെയർ
GenreComedy, Adventure
ഡൗൺലോഡ്

ഡൗൺലോഡുകൾ

1981-ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് കോമഡി ചലച്ചിത്രമാണ് La Chevre (The Goat).
ഫ്രാൻസിസ് വെബർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ pierre richard, gerard depardieu എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ഒരു വലിയ ബിസിനസ്സുകാരന്റെ മകളും, ജന്മനാ 'നിര്‍ഭാഗ്യവതിയുമായ' മേരി ബെൻസിനെ, മെക്സിക്കോയിൽ വെച്ച് നിഗൂഢമായ സാഹചര്യത്തിൽ കാണാതാകുന്നു.

ആഴ്ചകളോളം അന്വേഷണം നടത്തിയെങ്കിലും, കാംപാന  എന്ന ഗൗരവക്കാരനായ പ്രൈവറ്റ് ഡിറ്റക്ടീവിന് അവളെക്കുറിച്ച് യാതൊരു വിവരവും കണ്ടെത്താനാകുന്നില്ല.

കാണാതായ പെൺകുട്ടി എപ്പോഴും വലിയ നിർഭാഗ്യങ്ങളും അബദ്ധങ്ങളും വരുത്തിവെക്കുന്ന ഒരു സ്വഭാവക്കാരിയാണല്ലോ, അതിനാൽ  അതേപോലെ കടുത്ത നിർഭാഗ്യവാനായ മറ്റൊരാളെ അതേ വഴിയിലൂടെ അയക്കുക എന്നതാണ് അവളെ കണ്ടെത്താനുള്ള ഏക വഴിയെന്ന വിചിത്രമായ ആശയവുമായി കമ്പനയിലെ സൈക്കോളജിസ്റ്റ് മുന്നോട്ട് വരുന്നു.

അങ്ങനെ കമ്പനിയിലെ എപ്പോഴും അബദ്ധങ്ങളിൽ ചെന്നുചാടുന്ന ഫ്രാങ്കോയിസ് പെറിൻ എന്ന സാധാരണ അക്കൗണ്ടന്റിനെ ഈ അന്വേഷണത്തിനായി തിരഞ്ഞെടുക്കുന്നു. മനസ്സില്ലാ മനസ്സോടെ കാംപാന ഈ വിചിത്ര മനുഷ്യനെയും കൂട്ടി മെക്സിക്കോയിലേക്ക് പുറപ്പെടുന്നു.

തുടർന്ന് ഈ യാത്രയിൽ ഇവർ രണ്ടുപേരും അഭിമുഖീകരിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും, പെറിന്റെ നിർഭാഗ്യം കാരണം ഉണ്ടാകുന്ന പൊട്ടിച്ചിരിപ്പിക്കുന്ന അബദ്ധങ്ങളുമാണ് ഈ ക്ലാസിക് കോമഡി ചിത്രത്തിന്റെ പ്രമേയം.