| ഭാഷ | ചെക്ക് |
|---|---|
| സംവിധാനം | Jan Tesitel |
| പരിഭാഷ | ഷാഫി വെൽഫെയർ |
| Genre | Crime |
2025 ല്‍ പുറത്തിറങ്ങിയ ഒരു ചെക്ക് ക്രൈം-ത്രില്ലർ ചലച്ചിത്രമാണ് stvury.
വടക്കൻ ബൊഹേമിയയിലെ ഒരു പുഴക്കരയില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയില്‍ ഒരു യുവതിയുടെ (അന്ന പിറ്റ്നറോവ) മൃതദേഹം കണ്ടെത്തുന്നു.
ഈ കേസ് അന്വേഷിക്കാനായി ലോറ ലിൻഹാർട്ടോവ (Laura Linhartová), ആദം ബെനെഷ് (Adam Beneš) എന്നീ രണ്ട് ഇൻവെസ്റ്റിഗേറ്റർമാർ എത്തുന്നതോടെ കഥ വികസിക്കുന്നു.
തുടക്കത്തിൽ വളരെ എളുപ്പത്തിൽ തെളിയുമെന്ന് കരുതിയ കേസ്, അന്വേഷണം പുരോഗമിക്കുന്തോറും നിരവധി അപ്രതീക്ഷിത വഴിതിരിവുകളിലേക്കും സംശയത്തിന്റെ നിഴലുകളിലേക്കും വഴിമാറുന്നു.
പ്രതിയെ കണ്ടെത്തി കേസ് അവസാനിച്ചു എന്ന് കരുതിയിരിക്കുന്ന ഒരു നിർണായക ഘട്ടത്തിൽ, പുതിയ ചില തെളിവുകൾ പുറത്തുവരികയും അതുവരെ കണ്ടെത്തിയ സകല നിഗമനങ്ങളെയും തകിടം മറിക്കുകയും ചെയ്യുന്നു.
ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീണ്ടും ആദ്യ പടിയിൽ നിന്ന് തന്നെ അന്വേഷണം ആരംഭിക്കേണ്ടി വരുന്നു.
ആരായിരിക്കും അന്ന പിറ്റ്നറോവയുടെ കൊലപാതകി?

